Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PhaseIII

ഗ്രീന്‍ എനര്‍ജി കോറിഡോര്‍ മൂന്നാംഘട്ടത്തിന് അംഗീകാരം

ന്യൂ​ഡ​ല്‍ഹി: ഗ്രീ​ന്‍ എ​ന​ര്‍ജി കോ​റി​ഡോ​ര്‍ മൂ​ന്നാം ഘ​ട്ട പ​ദ്ധ​തി​ക്ക് (ജി​ഇ​സി-III) കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ല്‍കി.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 135 ജി​ഗാ​വാ​ട്ട് വ​രെ​യു​ള്ള പു​ന​രു​പ​യോ​ഗ ഊ​ര്‍ജം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി അ​ന്ത​ര്‍-​സം​സ്ഥാ​ന പ്ര​സ​ര​ണ ശൃം​ഖ​ല​യെ ഇ​ത് ശ​ക്തി​പ്പെ​ടു​ത്തും. 2032-33 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തോ​ടെ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ ആ​കെ ചെ​ല​വ് 1,86,405 കോ​ടി രൂ​പ​യാ​ണ്.

ഇ​തി​ല്‍ ജി​ഇ​സി-​മൂ​ന്നി​ന് കീ​ഴി​ലു​ള്ള അ​ന്ത​ര്‍-​സം​സ്ഥാ​ന പ്ര​സ​ര​ണ ശൃം​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി 1,36,378 കോ​ടി രൂ​പ​യും, 50 ജി​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള ബാ​റ്റ​റി എ​ന​ര്‍ജി സ്റ്റോ​റേ​ജ് സി​സ്റ്റ​ങ്ങ​ള്‍ക്കാ​യി 50,000 കോ​ടി രൂ​പ​യും ഉ​ള്‍പ്പെ​ടു​ന്നു. 54,082 കോ​ടി രൂ​പ​യു​ടെ കേ​ന്ദ്ര സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​ണ് പ​ദ്ധ​തി​ക്ക് ന​ല്‍കു​ന്ന​ത്.

ഈ ​കേ​ന്ദ്ര സാ​മ്പ​ത്തി​ക സ​ഹാ​യം അ​ന്ത​ര്‍-​സം​സ്ഥാ​ന പ്ര​സ​ര​ണ നി​ര​ക്കു​ക​ള്‍ കു​റ​യ്ക്കു​ന്ന​തി​നും ത​ന്മൂ​ലം വൈ​ദ്യു​തി നി​ര​ക്ക് നി​യ​ന്ത്രി​ച്ചു നി​ര്‍ത്തു​ന്ന​തി​നും സ​ഹാ​യി​ക്കും. 2035ഓ​ടെ 900 ജി​ഗാ​വാ​ട്ട് നോ​ണ്‍-​ഫോ​സി​ല്‍ ഇ​ന്ധ​ന​ശേ​ഷി നേ​ടു​ക എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​ന്‍ ഈ ​പ​ദ്ധ​തി സ​ഹാ​യി​ക്കും.

അ​താ​യ​ത് ക​ല്‍ക്ക​രി, പെ​ട്രോ​ളി​യം ഇ​ന്ധ​ന​ങ്ങ​ള​ല്ലാ​തെ സൗ​രോ​ര്‍ജം, കാ​റ്റാ​ടി യ​ന്ത്ര​ങ്ങ​ള്‍ ഉ​ള്‍പ്പ​ടെ​യു​ള്ള നോ​ണ്‍ ഫോ​സി​ല്‍ ഇ​ന്ധ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ല​ക്ഷ്യം കൈ​വ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.

Latest News

Corehub Up